മന്തക്കാട്ടിലെ ആല്‍മരത്തിന്റെ കൊമ്പുകള്‍ വീണ്ടും മുറിച്ചു നീക്കി.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊമ്പുകള്‍ മുറിച്ചത്
പാലക്കാട്. ആല്‍മരം ജനങ്ങളുടെ സൈ്വര്യസഞ്ചാരത്തിന് ഭീക്ഷണി ഉയര്‍ത്തുന്നതായ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് കൊമ്പുകള്‍ മുറിച്ചുമാറ്റിയ ആല്‍മരത്തിന്റെ കൊമ്പുകള്‍ വീണ്ടും മുറിച്ചു നീക്കി. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് കോടതിയില്‍ കേസെത്തിയതോടെയാണ് അന്ന് മരത്തിന്റെ കൊമ്പുകള്‍ മുറിക്കുന്നത് നിര്‍ത്തിവെച്ചത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് മരത്തില്‍ കിളുന്ത് വളര്‍ന്നു വന്നിരുന്നത് മുഴുവന്‍ മുറിച്ചു് നീക്കിയത്. മലമ്പുഴ ഗ്രാമപഞ്ചായത്തു് സെക്രട്ടി ഉള്‍പ്പെടെആറു പേരെ പ്രതിചേര്‍ത്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.രതീഷ് ഗോപാലനാണ് പാലക്കാട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്
മലമ്പുഴ മന്തക്കാട് ജംഗ്ഷനിലെ അരനൂറ്റാണ്ടോളം പഴക്കമുള്ള ആലിന്റെ കൊമ്പുകള്‍ വീണ്ടും മുറിച്ചതോടെ മരം ഉണക്കഭീക്ഷണിയിലാണ് ഉണങ്ങിയാല്‍ മരം മുഴുവന്‍ മുറിച്ചു മാറ്റാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.പ്രദേശവാസികര്‍ക്ക് ധാരാളം ഓക്‌സിജന്‍ നല്‍കുന്ന ആല്‍മരം നിലനിര്‍ത്തണമെന്നും ഓക്‌സിജന്‍ നല്‍കുന്ന ഇലകള്‍ വെട്ടാതെ നിലനിര്‍ത്തണമെന്നും പ്രകൃതി സ്‌നേഹികള്‍ ആവശ്യപ്പെട്ടു
പടം.. മാട്ടുമന്തയിലെ ആല്‍മരത്തിന്റെ കൊമ്പുകള്‍ മുഴുവന്‍ മുറിച്ച നിലയില്‍, കൊമ്പുകള്‍ മുറിച്ചുമാറ്റുന്നതിന് മുന്‍പ്