LOADING

Type to search

Latest News

മോദിയുടെ റോഡ് ഷോയില്‍ മലപ്പുറം ബി.ജെ.പി സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാമിന് ഇടം ലഭിച്ചില്ല.

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ മലപ്പുറം ബി.ജെ.പി സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാമിന് ഇടം കിട്ടിയില്ല. വാഹനത്തില്‍ മോദിക്കൊപ്പം നില്‍ക്കാന്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് പരിഭവിച്ച് അബ്ദുള്‍ സലാം മടങ്ങിപ്പോയി. പട്ടികയില്‍ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, എസ്.പി.ജി ലിസ്റ്റില്‍ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്.

മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കമുള്ള നേതാക്കളാണ് സ്വീകരിച്ചത്. പിന്നാലെ അദ്ദേഹം റോഡ് മാര്‍ഗ്ഗം കോട്ടമൈതാനത്തെത്തി. അഞ്ചുവിളക്ക് പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. പാലക്കാട്, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു

കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറായ അബ്ദുള്‍ സലാം 2019ലാണ് ബി.ജെ.പിയിലെത്തിയത്. 195 ലോക് സഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒരേയൊരു മുസ്ലിം മുഖമായിരുന്നു അബ്ദുള്‍ സലാം. തിരൂര്‍ സ്വദേശിയായ അദ്ദേഹം 2011 മുതല്‍ 2015 വരെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്നു.

അതേസമയം, ഇത്രയും തിരക്കുള്ളപ്പോള്‍ ഇതൊക്കെ സ്വാഭാവികമല്ലേ എന്നാണ് ്്അബ്ദുള്‍ സലാമിന്റെ പ്രികരണം തനിക്ക് പരിഭവമില്ല, മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയാണെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. അദ്ദേഹം ഷേക്ഹാന്‍ഡ് നല്‍കിയെന്നും അബ്ദുള്‍ സലാം പ്രതികരിച്ചു. പരസ്യമായിപ്രതിഷേധിക്കേണ്ടതില്ലെന്ന നിലപാടാണ് അബ്ദുള്‍ സലാം സ്വീകരിക്കുന്നതെന്നാണ് സൂചന.

പടം.മലപ്പുറം ബി.ജെ.പി സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *