തിരുവനന്തപുരം : ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2023-ലെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ സുതാര്യവും നിയമപരവുമായാണ് കേരള സംസ്ഥാന ഭാഗ്യക്കുറി നടത്തിപ്പും പ്രവര്‍ത്തനവും.ലോട്ടറി വില്പനയുടെ 60 ശതമാനവും സമ്മാനത്തുകയ്ക്കായാണ് പോകുന്നത്. പ്രതിദിനം നിരവധി സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ നികുതി ലഭിക്കുന്ന വിധത്തിലാണ് […]